Deepa Nishanth | ദീപ നിശാന്തിനെ വെട്ടിലാക്കി വീണ്ടും കവിത മോഷണ ആരോപണം ഉയരുകയാണ്.

2019-01-07 1

ദീപ നിശാന്തിനെ വെട്ടിലാക്കി വീണ്ടും കവിത മോഷണ ആരോപണം ഉയരുകയാണ്. ദീപ നിശാന്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ ബയോ ആയി നൽകിയിരിക്കുന്നത് കേരളവർമ്മ കോളേജിലെ പൂർവവിദ്യാർത്ഥി ശരത് ചന്ദ്രൻ എഴുതിയ കവിതയിലെ വരികൾ ആണെന്നതാണ് പുതിയ ആരോപണം. കേരളവർമ്മ കോളേജിലെ വിദ്യാർത്ഥിയായ സംഗീത തന്നെയാണ് തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റൊരാളുടെ വരികൾ സ്വന്തം എന്ന വ്യാജേന നൽകുന്നത് അറിയപ്പെടുന്ന ഒരു എഴുത്തുകാരിയുടെ ധാർമികതയ്ക്ക് നിരക്കാത്തതാണെന്നും സംഗീത ആരോപിക്കുന്നു.